ഇറിഗേഷൻ വകുപ്പിൻ്റെ ചെക് ഡാം പദ്ധതിയിൽ ഉൾപ്പെടുത്തി നഗരഗതാഗത വികസനം മുന്നിൽ കണ്ട് നിർമ്മിച്ച കളരിയാംമാക്കൽ പാലം പ്രയോജനപ്പെടുത്തുന്നതിലേക്കായുള്ള രണ്ടാം ഘട്ട റിംങ് റോഡിൻ്റെ ഭൂമി ഏറ്റെടുക്കൽ നടപടി ഊർജിതപ്പെടുത്തുവാൻ നഗരസഭയും സത്വര ഇടപെടൽ നടത്തിവരുന്നതായി നഗരസഭാ ചെയർമാൻ ഷാജു - വി.തുരുത്തൻ പറഞ്ഞു.
പാലത്തിൻ്റെ മറുകര മീനച്ചിൽ പഞ്ചായത്തിലാണ് .മീനച്ചിൽ പഞ്ചായത്തും ഭൂമി ഏറ്റെടുക്കലിൻ്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിലേക്ക് ഇടപെടലുകൾ നടത്തുന്നുണ്ട് എന്നും ചെയർമാൻ പറഞ്ഞു.
വർദ്ധിച്ചു വരുന്ന വാഹന പെരുപ്പത്തെ നേരിടാൻ രണ്ടാം ഘട്ടം റിംങ് റോഡ് എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.






0 Comments