ട്രാഫിക് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഔദ്യോഗിക വാഹനമിടിച്ച്‌ ചികിത്സയിലിരുന്നയാള്‍ മരിച്ചു.


ട്രാഫിക് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഔദ്യോഗിക വാഹനമിടിച്ച്‌ ചികിത്സയിലിരുന്നയാള്‍ മരിച്ചു. 
എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസീസാണ്(78) അപകടത്തില്‍ മരിച്ചത്.

നവംബർ രണ്ടിനാണ് കൊച്ചി സിറ്റി ട്രാഫിക് കമ്മീഷണറായ അഷറഫിന്‍റെ ഔദ്യോഗിക വാഹനം ഫ്രാൻസീസിനെ ഇ‌ടിച്ചത്. അഷറഫ് തന്നെയാണ് വാഹനം ഓടിച്ചിരുന്നത്.


പുത്തൻവേലിക്കരയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ ഫ്രാൻസീസിനെ ആശുപത്രിയില്‍ എത്തിക്കാൻ പോലും അഷറഫ് തയ്യാറായിരുന്നില്ല.


തുടർന്ന് നാട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ഫ്രാൻസീസിനെ ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ അഷറഫ് ചെയ്തതെന്ന് വീട്ടുകാർ ആരോപിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments