ഈരാറ്റുപേട്ട തിടനാട് റോഡിൽ എട്ടാം മൈലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം.


ഈരാറ്റുപേട്ട തിടനാട് റോഡിൽ എട്ടാം മൈലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം.

അപകടത്തിൽ ഡ്രൈവർ മുഹമ്മദ് ജഗരിയയ്ക്കും ഒപ്പം ഉണ്ടായിരുന്ന ആൾക്കും നിസ്സാര പരിക്കേറ്റു. 
തമിഴ്നാട്ടിൽ നിന്നും കോഴിത്തീറ്റയുമായി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടത്തിൽപെട്ടത്.


വേഗത്തിൽ എത്തിയ ലോറി വളവ് തിരിയുന്നതിനിടെ ഒരു വശത്തേക്ക് മറിയുകയായിരുന്നു. 
ലോറി ഇടിച്ച് ഇലക്ട്രിക് പോസ്റ്റും തകർന്നു. 
അപകടത്തെത്തുടർന്ന് ലോറിയുടെ ഓയിൽ റോഡിൽ പൊട്ടിയൊഴുകി. 
ഉതുമൽപേട്ടിൽ നിന്നുമാണ് വാഹനം എത്തിയത്. വേഗത കൂടിയതാണ് അപകടത്തിന് കാരണമായത്. 


റോഡ് സൈഡിൽ തിട്ടയോട് ചേർന്ന് വാഹനം മറിഞ്ഞതിനാൽ ഗതാഗക്കുരുക്ക് ഉണ്ടായില്ല. 
ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിൽ പരന്നൊഴുകിയ ഓയിൽ കഴുകി നീക്കം ചെയ്തു. തിടനാട് പോലീസും സ്ഥലത്തെത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments