കവികൾ പുതിയ കവിതയിലൂടെ പുതിയ ലോകം സൃഷ്ടിക്കുന്നു....കവിതയെഴുത്ത് വിഷമം പിടിച്ച പണി : പി.എൻ.മുരളീകൃഷ്ണൻ.


കവികൾ പുതിയ കവിതയിലൂടെ പുതിയ ലോകം സൃഷ്ടിക്കുകയാണെന്നും കവിതയെഴുത്ത് വിഷമം പിടിച്ച പണിയാണ് എന്നും പ്രമുഖ പോസ്റ്റ് മോഡേൺ കവി പി.എൻ.മുരളീകൃഷ്ണൻ.
പാലാ സെൻറ് തോമസ് കോളജിന്റെ പ്ളാററിനം ജൂബിലി യുടെ ഭാഗമായി പാലാ സഹൃദയസമിതിയും കോളജ് അലുമിനി അസ്സോസിയേഷനും സംയുക്തമായി നടത്തിയ സാഹിത്യ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗോപീകൃഷ്ണൻ.

കേരളസർക്കാരിന്റ എൻ.വി.കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടിയ ഗോപീകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.സഹൃദയസമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ ആദ്ധ്യക്ഷനായിരുന്നു.ജിജോതച്ചൻ രചിച്ച മരണവീട്ടിലെ കവർച്ച എന്ന കവിതാസമാഹാരം ഡോ.എസ്.എസ്. ശ്രീകുമാറിന് കോപ്പി 
 നൽകി ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു.


ഡോ.സാബു ഡി മാത്യു സമ്മേളനം ഉൽഘാടനം ചെയ്തു.ഡി. ശ്രീദേവി, ശ്രീകുമാർകാര്യാട്, ജോസ് മംഗലശ്ശേരി,ജിജോതച്ചൻ സെബാസ്റ്റ്യൻ വട്ടമറ്റം,ബി.കേരളവർമ്മതുടങ്ങിയവർ പ്രസംഗിച്ചു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments