ജൂബിലി പെരുന്നാളിനോട് അനുബന്ധിച്ച് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിനോട് അനുബന്ധിച്ചു മൂഴയില്‍ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന സ്വര്‍ണ്ണനാണയ കൂപ്പണ്‍ വില്പന പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വി.സി. പ്രിന്‍സ്, അദ്ധ്യക്ഷത വഹിച്ചു.
ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ്, സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷിബു കാരമുള്ളില്‍ കൂപ്പണ്‍ ഏറ്റുവാങ്ങി. ഡിസംബര്‍ 1 മുതല്‍ 6 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റ് വിജയികള്‍ക്ക് പാലയ്ക്കല്‍ ബട്ടണ്‍ ഹൗസ് നല്‍കുന്ന 25,000 രൂപയും തയ്യില്‍ എവറോളിംഗ് ട്രോഫിയും റണ്ണര്‍അപ്പിനു വി.സി. ജോണ്‍ തയ്യില്‍ മെമ്മോറിയല്‍ ട്രോഫിയും പാലാ ഇലക്ട്രിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 15,000 രൂപയും നല്‍കും.
കൂടാതെ നിരവധി ട്രോഫികള്‍ വിവിധ ഇനങ്ങളിലായി നല്കും. ടൂര്‍ണമെന്റ് ഡിസംബര്‍ 1 ന് വൈകിട്ട് 6 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പന്‍ എം.എല്‍.എ. 6-ാം തീയതി സമ്മാനവിതരണം നടത്തും.




0 Comments