മീനച്ചിൽ പഞ്ചായത്തിൽ ഇനി വഴി തെറ്റില്ല ....... മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വഴികളിലും ദിശാബോർഡുകൾ സ്ഥാപിച്ചു.
സ്വന്തം ലേഖകൻ
ഗൂഗിളിൻ്റെ സഹായമില്ലാതെയും ആളുകൾക്ക് എത്തേണ്ട സ്ഥലങ്ങളിൽ വഴിതെറ്റാതെ ഇനി ചെല്ലാനാകും. അറുപത്തിഅഞ്ചോളം ബോർഡുകളാണ് പഞ്ചായത്തിലുടനീളം സ്ഥാപിച്ചിട്ടുള്ളതെന്ന് മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി പറഞ്ഞു . പഞ്ചായത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവന്ന പ്രസിഡൻ്റ് സാജോയുടെ വഴികാട്ടി ബോർഡുകളുടെ ആശയത്തിനും പഞ്ചായത്ത് ഭരണ സമിതി ഒന്നടങ്കം പിന്തുണ നൽകുകയായിരുന്നു.




0 Comments