ഉഴവൂര്‍ തച്ചിലംപ്ലാക്കല്‍ ചിറ്റേടത്ത് സര്‍പ്പക്കാവിനോടനുബന്ധിച്ചുള്ള ഏറ്റുമാനൂര്‍ തേവരുടെ കൊട്ടാരത്തിന്റെ ഉത്തരംവയ്പ്പ് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.
കിടങ്ങൂര്‍ സജി നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷമായിരുന്നു ഉത്തരംവയ്പ്പ്. ക്ഷേത്ര ശില്പി ഇലഞ്ഞി ശിവന്റെ നേതൃത്വത്തിലാണ് ഉത്തരം വച്ചത്. കൊട്ടാരത്തിന്റെയും തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവിലെ നാഗത്തറകളുടെയും പണികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പുനപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സജ്ജമാക്കും.
ഉഴവൂര്‍ ടൗണിന് സമീപം തച്ചിലംപ്ലാക്കല്‍ കുന്നിലാണ് അരയേക്കറോളം വിസ്തൃതിയില്‍ സര്‍പ്പക്കാവ് സ്ഥിതി ചെയ്യുന്നത്. ഉത്തരംവയ്പ്പ് ചടങ്ങിന് തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവ് സമിതി നേതാക്കളായ വിജയകുമാര്‍ തച്ചിലംപ്ലാക്കല്‍, ജയകുമാര്‍ തച്ചിലംപ്ലാക്കല്‍, ശ്രീജ സുനില്‍, സോമശേഖരന്‍ നായര്‍ ചിറ്റേടത്ത്, മണി ഹരി, ശുഭ ശ്രീകുമാര്‍, സുശീലന്‍ നായര്‍ കളപ്പുരയ്ക്കല്‍, എന്‍.ജി. ഹരിദാസ്, ഉണ്ണികൃഷ്ണന്‍ നായര്‍ ആലപുരം, പുഷ്പ എള്ളങ്കിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34







0 Comments