മണ്ഡലകാലം പകുതി പിന്നിട്ടതോടെ അയ്യപ്പ ദര്‍ശനം നടത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. ഇതുവരെ ശബരിമല ദര്‍ശനം നടത്തിയ തീര്‍ഥാടകരുടെ എണ്ണം പുറത്ത്. 17 ലക്ഷത്തില്‍ അധികം പേരാണ് ഈ മണ്ഡല മാസത്തില്‍ ഇതുവരെ ദര്‍ശനത്തിനായി എത്തിയത്. കാനനപാതയിലും തീര്‍ഥാടക പ്രവാഹം ആണ് അുഭവപ്പെടുന്നത്. ഇന്നലെ വരെ 35,000 തീര്‍ഥാടകരാണ് കാനന പാതയിലൂടെ കാല്‍നടയായി എത്തിയത്. മഴ ഒഴിഞ്ഞു നിന്നതോടെ ആണ് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി കാനന പാത തിരഞ്ഞെടുത്തത്.
ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് വെള്ളിയാഴ്ചയാണ്. 89,840 പേര്‍. ഇതില്‍ 17,425 പേര്‍ സ്‌പോട്ട് ബുക്കിങിലൂടെയാണ് വെള്ളിയാഴ്ച മല കയറിയത്. ഇന്നലെയും തീര്‍ഥാടക പ്രവാഹമായിരുന്നു. ഉച്ച പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ 49,819 പേര്‍ ദര്‍ശനം നടത്തി. 9960 പേരാണ് സ്‌പോട് ബുക്കിങിലൂടെ എത്തിയത്. പുലര്‍ച്ചെ 3 മുതല്‍ 9 വരെയുള്ള സമയത്തിനിടെ 35,979 പേരും മല ചവിട്ടി. പുലര്‍ച്ചെ 3 മുതല്‍ 9 വരെയുള്ള കണക്കനുസരിച്ച് 35,979 പേരാണ് മലകയറി എത്തിയത്.
പമ്ബ വരെ വാഹനത്തില്‍ എത്താന്‍ സൗകര്യമുണ്ടെങ്കിലും വ്രതനിഷ്ഠയില്‍ മനസ്സിനെ പൊന്നമ്ബലമാക്കി കാട്ടിലെ ദുര്‍ഘട പാതകള്‍ താണ്ടി അയ്യപ്പ ദര്‍ശനത്തിന്റെ പുണ്യം നുകരാന്‍ എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കരിമല, പുല്ലുമേട് എന്നീ രണ്ട് പാതകളും സജീവമാണ്. വണ്ടിപ്പെരിയാര്‍, സത്രം, പുല്ലുമേട് വഴി 18951 പേരും കരിമല പാതയിലെ അഴുതക്കടവ്, മുക്കുഴി, കരിമല വഴി 18317 തീര്‍ഥാടകരും ഇതിനോടകം സന്നിധാനത്തെത്തി.
0 Comments