ഡിസംബർ അഞ്ച്-എൽ.ഡി.എഫ് ഉപരോധം വിജയിപ്പിക്കും


വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ഇതുവരെ അനുവദിക്കാത്ത കേന്ദ്ര ഗവൺമെന്റിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ ഡിസംബർ അഞ്ചിന് സംസ്ഥാനവ്യാപകമായി എൽ.ഡി.എഫ്നടത്തുന്ന സമരത്തിൻറെ ഭാഗമായി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം വിജയിപ്പിക്കുവാൻ എൽ.ഡി.എഫ് പാലാ നി: മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു .


സി. പി.എം ഏരിയ സെക്രട്ടറി പി എം ജോസഫ്ന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എൽ.ഡി.എഫ് 
നിയോജകമണ്ഡലം കൺവീനർ ബാബു കെ ജോർജ് എൽ.ഡി.എഫ് നേതാക്കളായ അഡ്വ.തോമസ് വി.റ്റി,ബെന്നി മൈലാടൂർ,ജോസ് കുട്ടി പൂവേലിൽ,പി.കെ ഷാജകുമാർ,ബെന്നി അബ്രാഹം,,


കെ. എസ് രമേശ് ബാബു,ജോസ് കുറ്റിയാൽ മറ്റം, ഡോ.തോമസ് കാപ്പൻ,ഔസേപ്പച്ചൻ ഓടയ്ക്കൽ,എം.റ്റി സജി,മാത്യു, അഡ്വ.വി.എൻ സെബാസ്റ്റ്യൻ ,രാജൻ ആരം പുളിക്കൽ, ഇ.ബി രതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments