അന്തരിച്ച പ്രമുഖ ചിത്രകാരൻ കൈരളി പ്രഭയുടെ അനുസ്മരണാർത്ഥം പാലായിൽ വിദ്യാർത്ഥികൾക്കായി അഖില കേരള ചിത്രരചന മത്സരം നടത്തുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.......
ചിത്രകാരനും പാലായിൽ പ്രശസ്തമായി നടന്നിരുന്ന കൈരളി ഫൈൻ ആർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാരഥിയും പ്രിൻസിപ്പലും ആയിരുന്ന എ കെ പ്രഭയുടെ സ്മരണയ്ക്കായി കൈരളിയുടെ പൂർവ്വ വിദ്യാർത്ഥികളും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളും ചേർന്ന് നടത്തുന്ന ഒന്നാമത് പ്രഭാ കൈരളി അഖിലകേരള ചിത്രജന മത്സരം 21 ന് രാവിലെ 10 മുതൽ പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലാണ് നടത്തുന്നത്.
വീഡിയോ ഇവിടെ കാണാം 👇
നഴ്സറി മുതൽ ഹൈസ്കൂൾ വരെ നാലു വിഭാഗങ്ങളിലായി മത്സരം നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ സാബു 'ഡി. മാത്യു അനുസ്മരണ പ്രഭാഷണം നടത്തും .
മുൻസിപ്പൽ കൗൺസിലർമാരായ വി.സി പ്രിൻസ് പാലാ ഗവൺമെൻറ് ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ. കെ എൻ .രാഘവൻ, ആതിര പ്രഭാ എന്നിവർ സംസാരിക്കും.
പ്രഭയുടെ ഭാര്യ ഇന്ദിരാ പ്രഭ സമ്മാനങ്ങൾ വിതരണം ചെയ്യും .
കവി, നാടക കൃത്ത്, കഥാകാരൻ, നിരൂപകൻ എന്നീ നിലകളിൽ കലാസാഹിത്യ രംഗത്ത് സജീവ സന്നിധ്യമായിരുന്നു എം കെ പ്രഭ.
പാലാ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ടി.എൻ. രാജൻ, സിബി തോട്ടക്കര, കെ. എൻ. രഘുനാഥൻ, കെ. പി ഷാജി, .കെ . വി ജോർജ് സജി പാമ്പാറ എന്നിവർ പങ്കെടുത്തു.
0 Comments