കുട്ടികളുടെ ഭാവനയിൽ വരയും വർണങ്ങളും സംഗമിച്ചപ്പോൾ വിധികർത്താക്കൾക്കും ആസ്വാദകർക്കും അത്ഭുതം. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും മഴയും വീടും വഴി വാണിഭവും പട്ടം പറത്തുന്ന കുട്ടികളും എല്ലാം കുരുന്നു ഭാവനകളിൽ വൈവിധ്യമുള്ള ചിത്രങ്ങളായി രൂപമെടുത്തു. പാലായിൽ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം വർണാഭമായി
സ്വന്തം ലേഖകൻ
പ്രമുഖ ചിത്രകാരനും കൈരളി ഫൈൻ ആർട്സ് ഇൻസ്റ്റിട്യൂട്ട് പ്രിൻസിപ്പലുമായിരുന്ന എം.കെ. പ്രഭയുടെ സ്മരണയ്ക്കായി പാലാ
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ഒന്നാമത് 'പ്രഭ കൈരളി' അഖില കേരള ചിത്രരചന മത്സരത്തിലാണ് കുട്ടികൾ വർണലോകം സൃഷ്ടിച്ചത്.
പാലാ നഗരസഭാദ്ധ്യക്ഷൻ ഷാജു വി. തുരുത്തേൽ മത്സരം ഉദ്ഘാടനം ചെയ്തു.സെൻ്റ് തോമസ് കോളേജ് റിട്ട.അദ്ധ്യാപകനും മാർ സ്ലീവ മെഡിസിറ്റി റിലേഷൻസ് മാനേജരുമായ ഡോ.സാബു ഡി.മാത്യു
അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ ടി.എൻ.രാജൻ അദ്ധ്യക്ഷനായി.
മുനി.കൗൺസിലർ വി.സി. പ്രിൻസ്, ആർട്ടിസ്റ്റ് അശോകൻ കെ.എൻ.രഘുനാഥൻ,ആതിര പ്രഭ എന്നിവർ സംസാരിച്ചു.
നഴ്സറി മുതൽ ഹൈസ്കൂൾ വരെ നാല് വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സിബി തോട്ടക്കര, കെ.എൻ. രഘുനാഥൻ, ടി.എൻ.രാജൻ, കെ.പി.ഷാജി, കെ.വി.ജോർജ്,സജി പാമ്പാറ,എം.കെ. സാജൻ,ബിജു പാപ്പൻ,ആതിര പ്രഭ മീര പരമേശ്വരൻ, തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments