ചെമ്പിളാവ് വട്ടംപറമ്പ് ശാസ്താ ക്ഷേത്രത്തില്‍ ഉത്സവം; കൊടിയേറ്റ് നാളെ



ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 
 
23 നാണ് ആറാട്ട്. നാളെ വൈകിട്ട് 6.30ന് കൊടിയേറ്റ്. ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, മലമേല്‍കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി സോമശര്‍മ്മന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. 7ന് സ്വാമി വിശുദ്ധാനന്ദയുടെ ആധ്യാത്മിക പ്രഭാഷണം.

17ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി,രാത്രി 8.30ന് കൊടിക്കീഴില്‍ വിളക്ക്,18ന് രാവിലെ നവകകലശാഭിഷേകം, ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനം,വൈകിട്ട് 7ന് ട്രിപ്പിള്‍ തായമ്പക
 
 
19ന് വൈകിട്ട് 7ന് മെഗാഷോ തുടര്‍ന്ന് വിളക്കിനെഴുന്നള്ളത്ത്, 20ന് രാവിലെ നവകകലശാഭിഷേകം,12ന് ഉത്സവബലിദര്‍ശനം,വൈകിട്ട് 7ന് തിരുവാതിരകളി
 
21ന്   ഉച്ചയ്ക്ക് 12 ന് ഉത്സവബലിദര്‍ശനം,രാത്രി 9.30ന് നൃത്തനാടകം ഭദ്രകാളീശ്വരന്‍-പൂഞ്ഞാര്‍ നാട്യഭവന്‍, പള്ളിവേട്ട ദിനമായ 22ന് രാവിലെ നവകകലശാഭിഷേകം,വൈകിട്ട് 5ന് കാഴ്ചശ്രീബലി- പേരൂര്‍ സുരേഷിന്റെ പ്രമാണിത്തത്തില്‍ പഞ്ചാരിമേളം, രാത്രി 10ന് പള്ളിവേട്ട
 
ആറാട്ട് ഉത്സവദിനമായ 23ന് രാവിലെ ഉപദേവന്മാര്‍ക്ക് കലശാഭിഷേകം,ഉച്ചയ്ക്ക് 1ന് ആറാട്ടുസദ്യ, ഓട്ടന്‍തുള്ളല്‍, വൈകിട്ട് 5ന് ആറാട്ടുപുറപ്പാട് ,രാത്രി 11ന്  ആറാട്ട് വരവ്, എതിരേല്‍പ്പ്, നടയില്‍ പറവയ്പ്, വലിയകാണിക്ക, നവകകലശാഭിഷേകം കൊടിയിറക്ക്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments