അങ്കണവാടി ജീവനക്കാരുടെ വേതനം ഇരട്ടിയാക്കണം


അങ്കണവാടി ജീവനക്കാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന വേതനം ഇരട്ടിയാക്കണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അങ്കണവാടി വർക്കർക്കും ഹെൽപർക്കും യഥാക്രമം 4500 രൂപയും 2250 രൂപയുമാണ് കേന്ദ്ര സർക്കാർ നൽകുന്ന പ്രതിമാസ ഓണറേറിയം. 


കഴിഞ്ഞ ഏപ്രിലിൽ വിരമിച്ച ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും ഉടൻ നൽകുക,അങ്കണവാടിയിലെ ദൈനം ദിന ജോലികൾ രേഖപ്പെ ടുത്തുന്നതിന് മുൻപ് നൽകിയിട്ടുള്ള ഫോണിന് പകരം പ്രവർത്തനക്ഷമമായ ഫോണുകൾ നൽകുക, ഇൻസെന്റീവ് കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. 


അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അദ്ധ്യക്ഷനായി. ഭാരവാഹികളായ ഷാലി തോമസ്, ബിൻസി ജോസഫ്, മിനി സെബാസ്റ്റ്യൻ, എം.ലളിതാമണി, ദീപ എസ്.നായർ, ബി.രേണുക, എസ്. ഗീത, ആലി അഗസ്റ്റിൻ, പി.ബി. ലീലാമ്മ, അഞ്ചു കൃഷ്ണ, മാജിദാ ബീഗം, ഇ.ഡി. ത്രേസ്യ, സി.സി. ശാന്തമ്മ, ശോഭന സുകുമാരൻ എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments