കൊച്ചിയില്‍ കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി


 എറണാകുളം കാക്കനാട് വാഴക്കാലയില്‍ കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. 

 മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് കണ്ടെത്തല്‍. നവംബര്‍ 30 നാണ് വാഴക്കാല ഓത്തുപള്ളി റോഡിലെ താമസക്കാരനായ എംഎ സലീമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 


മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം ഉണ്ടായതെന്ന് തെളിഞ്ഞത്. സലീമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ നിര്‍ണായക തെളിവായത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments