ശബരിമല തീർത്ഥാടകൻ കാനനപാതയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
തിരുവനന്തപുരം കവടിയാർ പട്ടം ഉത്രാടം ടി ശങ്കർ(53)ആണ് മരിച്ചത്.
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് കാട്ടാക്കട ഏരിയ കസ്റ്റമർ സർവീസ് ഓഫീസറാണ്.
എരുമേലി-പമ്പ കാനനപാതയിൽ കല്ലിടാംകുന്നിനും ഇഞ്ചിപ്പാറക്കോട്ടയ്ക്കും ഇടയ്ക്ക് വച്ച് ഉച്ചയ്ക്ക് 2.45 ഓടെയാണ് കുഴഞ്ഞുവീണത്.
എമർജൻസി മെഡിക്കൽ സെന്ററിൽ നിന്ന് ജീവനക്കാരെത്തി പ്രാഥമിക ശുശ്രൂഷ നൽകി കാളകെട്ടിയിലെ താൽക്കാലിക ഡിസ്പെൻസറിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
മൃതദേഹം നാളെ രാവിലെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
0 Comments