അതിരമ്പുഴ എം.ജി. യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നാളെയും മറ്റെന്നാളും (വ്യാഴം, വെള്ളി ദിവസങ്ങളിൽ) ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ഖാദി മേള നടത്തും. എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സി.റ്റി. അരവിന്ദകുമാർ മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.. എം.ജി. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ ആദ്യ വില്‌പന നിർവ്വഹിക്കും.
വിവിധ തരം കോട്ടൺ - സിൽക്ക് സാരികൾ, ചുരിദാറുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ട് തുണികൾ, മുണ്ടുകൾ, ബഡ് ഷീറ്റുകൾ എന്നിവയും ഗ്രാമ വ്യവസായ ഉല്‌പന്നങ്ങളായ മരച്ചക്കിലാട്ടിയ എള്ളെണ്ണ, ശുദ്ധമായ തേൻ, സോപ്പ്, സ്റ്റാർച്ചുകൾ തുടങ്ങിയവയും മേളയിൽ ലഭ്യമാണെന്ന് ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ പറഞ്ഞു. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭിക്കും.
0 Comments