പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതാതലത്തിൽ മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗമൽസരത്തിൽ ഷീബാ ബിനോയി പള്ളിപ്പറമ്പിൽ രാമപുരവും അരുൺ തോമസ് പരുത്തപ്പാറ അരുണാപുരവും യഥാക്രമം വനിതാ പുരുഷവിഭാഗ ങ്ങളിൽ ഒന്നാം സ്ഥാനത്തിന് അർഹരായി. വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തിന് ജാനറ്റ് മാത്യു കുരീയ്ക്കാട്ട് പറത്താനവും പുരുഷ വിഭാഗത്തിൽ ഷിനോജ് മാത്യു കൈതമറ്റത്തിൽ കടുത്തുരുത്തിയും അർഹരായി.
വനിതാവിഭാഗത്തിൽ രശ്മി സോബി പുല്ലാട്ട് മാവടിയും പുരുഷ വിഭാഗത്തിൽ അഗസ്റ്റ്യൻ മാത്യു കിഴക്കേക്കുന്നേൽ രാമപുരവും മൂന്നാം സ്ഥാനത്തിന് അർഹരായി. സ്നേഹാമോൾ എസ് പുളിയോരത്തേൽ കോതനല്ലൂർ, പി.ജെ. ജോസഫ് പൂവക്കോട് ജയ്ഗിരി എന്നിവർ പ്രോൽസാഹന സമ്മാനത്തിനും അർഹരായി. മൽസരാനന്തരം നടന്ന ചടങ്ങിൽ പി.എസ്.ഡബ്ലിയു.എസ്. അസി. ഡയറക്ടർ ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ സന്നിഹിരായിരുന്നു. ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന ജോസ് പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി എ.കെ. ജെ.എം സ്കൂൾ അധ്യാപകനായിരുന്ന കെ.പി. വിനയൻ പൊൻകുന്നം, പുതുപ്പള്ളി സെൻ്റ് ജോർജ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കൗൺസിലർ ഷീനാ ജയ്സൺ നട്ടാശ്ശേരി എന്നിവർ വിധികർത്താക്കളായിരുന്നു.
0 Comments