കേരളശ്രീ പുരസ്കാരം നേടിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന് ജന്മനാടായ കിടങ്ങൂരിൻ്റെ ആദരം ടി കെ ജയകുമാറിനെ ഹൈവേ ജംഗ്ഷനിൽ നിന്നും പഞ്ചവാദ്യത്തിന്റെയും വിവിധ വാദ്യമേളങ്ങളുടെയും എൻ. സി. സി. കേഡറ്റുകളുടെയും ആഭിമുഖ്യത്തിൽ കിടങ്ങൂർ ഗവ എൽ.പി. ബി. സ്കൂളിലേക്ക് ആനയിച്ചു .
തുടർന്ന് നടന്ന സ്വീകരണസമ്മേളനം കേരളത്തിന്റെ ബഹു. തുറമുഖ സഹകരണ ദേവസ്വം മന്ത്രി വി. എൻ. വാസവൻ ഉത്ഘാടനം ചെയ്തു. നാടിന്റെ സ്നേഹാദരം വി. എൻ. വാസവാൻ റ്റി. കെ. ജയകുമാറിന് സമ്മാനിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ പൊന്നാടാ നൽകി ആദരിച്ചു .യോഗത്തിൽ കടുത്തുരുത്തി എം. എൽ. എ. ശ്രീ മോൺസ്ജോസഫ് മൂഖ്യ പ്രഭാഷണം നടത്തി .
തുടർന്ന് ജോസ് മോൻ മുണ്ടക്കൽ ജില്ലാ പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മേഴ്സി ജോൺ മുലക്കാട്ട്, അശോക് കുമാർ പൂതന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രശ്മി രാജേഷ് . സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജി സുരേഷ് ,ഫാദർ മൈക്കിൾ വെട്ടുകാട്ടിൽ , ഫാദർ ജോസഫ് കണിയോടിക്കൽ, സിസ്റ്റർ സുനിത എൽഎൽഎം ഹോസ്പിറ്റൽ കിടങ്ങൂർ, സുരേഷ് നെച്ചിക്കാട്ട് ( പ്രസിഡണ്ട് കിടങ്ങൂർ സർവ്വീസ് സഹകരണ ബാങ്ക് ) സാമൂഹ്യ സാംസ്കാരികത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു.
0 Comments