എലിക്കുളം പഞ്ചായത്തിലെ പ്രധാന പാതയായ പി.പി. റോഡ് ഇനി മുതൽ പ്രകാശ പൂരിതമാവും.ശബരിമല യാത്രികരുടെ പ്രധാന പാതയായ പി.പി. റോഡിലെ കൊപ്രാക്കളം മുതൽപൈക ആശുപത്രിപ്പടി വരെയുള്ള ഭാഗത്തെ എല്ലാം പോസ്റ്റുകളിലും വഴി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. 2023 - 24 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമായത്.കെ.എസ്.ഇ.ബി.യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂരാലിയിൽ നടന്ന ചടങ്ങിൽ വഴി വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം കേരള ഖാദി ബോർഡ് മെമ്പർ സാജൻ തൊടുക നിർവ്വഹിച്ചു.എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ: എം.കെ.രാധാകൃഷ്ണൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, സ്ഥിരം സമിതി അധ്യക്ഷരായ
എസ്. ഷാജി,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, സെൽ വിവിൽസൺ, ദീപ ശ്രീജേഷ്,ജയിംസ് ജീരകത്ത് , വിവിധ രാഷ്ടീകക്ഷികളെ പ്രതിനിധീകരിച്ച് കെ.സി. സോണി, ടോമി കപ്പിലുമാക്കൽ, വി.വി.ഹരികുമാർ , രാജൻ ആരംപുളിക്കൽ,തോമസുകുട്ടി വട്ടയ്ക്കാട്ട് .എന്നിവർ സംസാരിച്ചു.
0 Comments