തോട്ടത്തിലെ സ്വർണം തേടി? തോട്ടപ്പയർ വിപണി സജീവം.....മലയോര ഗ്രാമങ്ങളിൽ തോട്ടത്തിലെ സ്വർണ്ണത്തിൻ്റെ വിപണിക്കാലം



തോട്ടത്തിലെ സ്വർണം തേടി? തോട്ടപ്പയർ വിപണി സജീവം.
മലയോര ഗ്രാമങ്ങളിൽ നിന്നും തോട്ടത്തിലെ സ്വർണ്ണത്തിൻ്റെ വിപണിക്കാലമാണ് ഇനി. മഴ മാറി വെയിൽ ചൂട് ഏറ്റവും കൂടിയ സമയം.
     റബർ കൃഷിയുടെ  ഭാഗമായ തോട്ടപ്പയറിൽ നിന്നും  വിത്തുകളുടെ ശേഖരണവും വിത്തുകളുടെ വിപണിയും  സജീവമായി കഴിഞ്ഞു.

മേലുകാവ് മലനിരകൾ, ഇടമറുക്  പൂഞ്ഞാറിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുമാണ് അധികമാരും ശ്രദ്ധിക്കാത്തതും എന്നാൽ കിലോയ്ക്ക് 1200 അധികം രൂപ വില ലഭിക്കുന്നുമായ തോട്ടപ്പയർ ഈരാറ്റുപേട്ടയിലെ മലഞ്ചരക്ക് കടയിൽ എത്തിച്ച് കർഷകർ  വിപണി സജീവമാക്കുന്നത്.
റബ്ബർ തോട്ടത്തിൽ വളക്കൂറ് വർദ്ധിപ്പിക്കുന്നതിനും വരൾച്ച തടയുന്ന അടിക്കാടായും ഉപയോഗിക്കുന്ന തോട്ട പയറിന് ഔഷധഗുണവും ഉണ്ട്.


അധികം കാർഷിക പരിഗണന വേണ്ടാത്ത തോട്ടപ്പയർ മഴക്കാലങ്ങളിൽ തഴച്ചു വളരും. മണ്ണിലെ നൈട്രജൻ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നത് ആണ് തോട്ടപ്പയർ. വേനൽക്കാലത്തിന് മുന്നോടിയായി ഒരുമിച്ച് പുഷ്പിക്കുന്ന ഇവയുടെ പയർ മൂത്ത് പാകമാകും. ഇവ ശേഖരിക്കുന്നത് അല്പം ദുഷ്കരമാണ്, എന്നാൽ കഷ്ടപ്പെട്ടാൽ നല്ല തുക വരുമാനമായും ലഭിക്കും. പറിച്ചെടുത്ത പയറുകൾ വെയിലത്ത് ഉണങ്ങാൻ വെച്ചാൽ വിടർന്ന് പൊട്ടി പരമ്പിൽ അവയുടെ വിത്തുകൾ  ശേഖരിക്കപ്പെടും.

 

നിലവിൽ 1200 ഓളം രൂപ കിലോയ്ക്ക് വരുന്ന ഇവ ഈരാറ്റുപേട്ടയിലെ മലഞ്ചരക്ക് സ്ഥാപനങ്ങളിൽ എത്തിച്ചു കഴിഞ്ഞാൽ മലേഷ്യയിലേക്ക് മറ്റും കയറ്റിയയച്ച് ഔഷധ നിർമ്മാണത്തിനായും മറ്റും ഉപയോഗിക്കും എന്ന്  ഈരാറ്റുപേട്ടയിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്യുന്ന നവാസ് പറഞ്ഞു.
 സ്തനാർബുദത്തിന് ഉപയോഗിക്കുന്ന ഔഷധമായ ഡൈഡസിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ആർത്തവ വിരാമസംബന്ധമായ  പ്രശ്നങ്ങൾക്കുള്ള ഔഷധമായും, അൾസർ ,ത്വക്ക് രോഗം എന്നിവയ്ക്കുള്ള മരുന്ന് നിർമ്മാണത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. 



          വെയിൽ നല്ലതുപോലെ ലഭിക്കുന്ന ചൂട് ഏറിയ
ഈ ഒരു മാസം കൂടിയാണ് ഇവയ്ക്ക് വിപണി സാധ്യത ഉള്ളത്. അടുത്തമാസം വേനൽ മഴ ലഭിച്ചു കഴിഞ്ഞാൽ ഇവയുടെ വിപണി മങ്ങും. റബർതോട്ടങ്ങൾ  കുറയുന്നതും പകരം പൈനാപ്പിൾ കൃഷി വ്യാപകമാകുന്നതും തോട്ടപയറിന്റെ ലഭ്യത കുറയ്ക്കുകയാണ്.
പരിപാലനം തീരെ കുറവുള്ളതും അന്താരാഷ്ട്ര തലത്തിൽ ഏറെ ആവശ്യവുമുള്ള തോട്ടപ്പയർ അല്പംകൂടി ശ്രദ്ധിച്ചു കഴിഞ്ഞാൽ വർഷത്തിൽ നല്ല ഒരു വരുമാനമാർഗ്ഗമാണ് എന്ന് 
12 വർഷമായി ഈരാറ്റുപേട്ടയിലുള്ള കർഷകന്റെ മലഞ്ചരക്ക് കട നടത്തുന്ന തോട്ടപ്പയർ വ്യാപാരി കൂടിയായ ഫൈസൽ പറഞ്ഞു.9447112869.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments