അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദ്വിദിന ദേശീയ സെമിനാർ ദയാബായി ഉദ്ഘാടനം ചെയ്യും
പാലാ അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 29,30 തീയതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ സാമൂഹ്യപ്രവർത്തകയായ ദയാബായി ഉദ്ഘാടനം ചെയ്യും. പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളും കീഴാള ചരിത്രത്തിൻ്റെ വീണ്ടെടുപ്പും എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ അരികുവത്കരിക്കപ്പെട്ട വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതപഥങ്ങളെ അടയാളപ്പെടുത്തുന്നു.
സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം 29 ന് രാവിലെ 9:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാമൂഹികപ്രവർത്തക ദയാബായി മുഖ്യാതിഥിയായിരിക്കും. രണ്ടു ദിവസങ്ങളിലായി വിവിധ മാനവിക വിഷയങ്ങളെ അധികരിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.
വിവിധ കോളേജുകളിലെ അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളും ഉൾപ്പടെ അമ്പതിൽപ്പരം പ്രബന്ധാവതരണങ്ങൾ നടത്തപ്പെടുമെന്ന് വൈസ് പ്രിൻസിപ്പൽമാരായ ഡോ സി. മഞ്‌ജു എലിസബത്ത് കുരുവിള , മിസ് മഞ്ജു ജോസ്, ബർസാർ റവ ഫാ . കുര്യാക്കോസ് വെള്ളച്ചാലിൽ , ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ ഡോ സോണിയാ സെബാസ്റ്റ്യൻ, ദേശീയ സെമിനാർ കൺവീനർ ആഷ്ലി തോമസ്, കോ കൺവീനർ അശ്വതി എൻ എന്നിവർ അറിയിച്ചു.
.jpeg)




0 Comments