ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സ്മരണാര്‍ത്ഥം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാള സാഹിത്യ ക്വിസ് 'ആഗ്നേയ 2024' നടത്തി.



മലയാള സാഹിത്യത്തിലെ അനശ്വര എഴുത്തുകാരി  ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സ്മരണാര്‍ത്ഥം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലളിതാംബിക അന്തര്‍ജനം ട്രസ്റ്റുമായി ചേര്‍ന്ന്  മലയാള സാഹിത്യ ക്വിസ്  'ആഗ്നേയ 2024 ' നടത്തി.  15 ടീമുകള്‍  വിവിധ സ്‌കൂളുകളില്‍ നിന്നായി പങ്കെടുത്തു.
 

രാമപുരം സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രുതി നന്ദന എം.എസ്, അലന്‍ ജോജോ എന്നി കുട്ടികള്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. അറക്കുളം സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനഘ വി എ, അശ്വിന്‍ ബിജു എന്നി കുട്ടികള്‍ രണ്ടാം സ്ഥാനത്തിനര്‍ഹരായി . കോതനല്ലൂര്‍ ഇമ്മാനുവല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആവണി, അന്ന റോസ് സേവ്യര്‍ എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം. 


മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജോസ് ജെയിംസ് ആയിരുന്നു ക്വിസ് മാസ്റ്റര്‍. വിജയികള്‍ക്ക് സ്‌കൂള്‍ മാനേജര്‍  റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ക്യാഷ് പ്രൈസും  ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു മാത്യു, ഹെഡ്മാസ്റ്റര്‍ സാബു തോമസ്, കേണല്‍ കെ എന്‍ വി ആചാരി എന്നിവര്‍ പങ്കെടുത്തു. അധ്യാപകരായ ജോജി ഇന്നസെന്റ്, ഫാ.ജോമോന്‍ പറമ്പിത്തടം എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments