പൂവരണി സ്വയംഭൂ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 2 മുതല്‍ 9 വരെ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റ് ഭാരവാഹികളായ സുനില്‍കുമാര്‍ ആനിക്കാട്ട്, കെ.വി. ശങ്കരന്‍ നമ്പൂതിരി, സഞ്ജീവ് കുമാര്‍ ഇ.എസ്., പത്മകുമാര്‍ പി.ആര്‍. എന്നിവര്‍ അറിയിച്ചു.
പൂവരണി ദേവസ്വം വക നഷ്ടപ്പെട്ടുപോയ 300 ഏക്കറോളം ഭൂമിയുടെ കരമടയ്ക്കുന്നതിനുള്ള നിയോഗം ട്രസ്റ്റിന് ലഭിച്ച സാഹചര്യത്തില്‍ ഇത്തവണ വിപുലമായ ഉത്സവപരിപാടികളാണ് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഫെബ്രുവരി 2 ന് വൈകിട്ട് 6 ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് തിരുവരങ്ങിന്റെ ഉദ്ഘാടനം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യന്‍ മുന്‍ റീജണല്‍ ഡയറക്ടര്‍ പത്മശ്രി കെ.കെ. മുഹമ്മദ് നിര്‍വ്വഹിക്കും. 8 മുതല്‍ നൃത്തസന്ധ്യ.
3 ന് രാവിലെ 8.30 ന് കാഴ്ചശ്രീബലി, 10.30 ന് ഉത്സവബലി, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 9.30 ന് വിളക്കിനെഴുന്നള്ളത്ത്, തിരുവരങ്ങില്‍ രാവിലെ 10 ന് കരോക്കെ ഗാനമേള, രാത്രി 7 ന് കൈകൊട്ടിക്കളി, 7.30 ന് ആര്‍.എല്‍.വി. ലക്ഷ്മി രവീന്ദ്രന്റെ നൃത്തം.
4 ന് രാവിലെ 8.30 ന് കാഴ്ചശ്രീബലി, 10.30 ന് ഉത്സവബലി, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 9.30 ന് വിളക്കിനെഴുന്നള്ളത്ത്, തിരുവരങ്ങില്‍ അന്ന് രാവിലെ 10 ന് ഭക്തിഗാനസുധ, രാത്രി 7 ന് തിരുവാതിരകളി.
5 ന് രാവിലെ 8.30 ന് കാഴ്ചശ്രീബലി, 10.30 ന് ഉത്സവബലി, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 9.30 ന് വിളക്കിനെഴുന്നള്ളത്ത്, തിരുവരങ്ങില്‍ രാവിലെ 10.30 ന് ഓട്ടന്‍തുള്ളല്‍ - കെ.ആര്‍. മണി പാലാ, വൈകിട്ട് 6.45 ന് തിരുവാതിരകളി, 7.30 മുതല്‍ ബാലെ.
6 ന് രാവിലെ 8.30 ന് കാഴ്ചശ്രീബലി, 10.30 ന് ഉത്സവബലി, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 9.30 ന് വിളക്കിനെഴുന്നള്ളത്ത്, തിരുവരങ്ങില്‍ രാവിലെ 10 ന് ഗാനമേള, വൈകിട്ട് 7 ന് തിരുവാതിരകളി, 8.15 ന് ക്ലാസിക്കല്‍ ഡാന്‍സ്.
7 ന് രാവിലെ 8.30 ന് കാഴ്ചശ്രീബലി, 10.30 ന് ഉത്സവബലി, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 9.30 ന് വിളക്കിനെഴുന്നള്ളത്ത്, തിരുവരങ്ങില്‍ രാവിലെ 10.30 ന് ചാക്യാര്‍ കൂത്ത്, വൈകിട്ട് 7 ന് മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സിന്റെ ഗാനമേള.
8-ാം തീയതിയാണ് പള്ളിവേട്ട ഉത്സവം. രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, മേജര്‍സെറ്റ് പഞ്ചവാദ്യം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, മേജര്‍സെറ്റ് പാണ്ടിമേളം, 10.30 ന് പള്ളിവേട്ട എഴുന്നള്ളത്ത്, തിരുവരങ്ങില്‍ രാത്രി 8 ന് ഫ്യൂഷന്‍ നൈറ്റ്.
9-നാണ് ആറാട്ടുത്സവം. രാവിലെ 11 മുതല്‍ ആറാട്ടുസദ്യ, 12 ന് സമൂഹനാമജപം, ആറാട്ടുബലി, കൊടിമരച്ചുവട്ടില്‍ സമൂഹപ്പറ, 1 ന് ആറാട്ടെഴുന്നള്ളത്ത്, വൈകിട്ട് 4 ന് ആറാട്ടുകടവില്‍ ഇറക്കിപ്പൂജ, 4.30 ന് തിരു ആറാട്ട്, 5.30 ന് ആറാട്ടുകടവില്‍ നിന്ന് തിരിച്ചെഴുന്നള്ളത്ത്, 7 ന് മീനച്ചില്‍ വടക്കേക്കാവില്‍ ഇറക്കിപ്പൂജ, പ്രസാദമൂട്ട്, 8 ന് മീനച്ചില്‍ വടക്കേല്‍കാവില്‍ നിന്ന് പുറപ്പാട്, 9 ന് കുമ്പാനി ജംഗ്ഷനില്‍ ആറാട്ടെരിതേല്പ്പ്, 10 ന് ആല്‍മരച്ചുവട്ടില്‍ മേളം, 11.30 ന് വലിയ കാണിക്ക, ചുറ്റുവിളക്ക്, കൊടിയിറക്ക്, തിരുവരങ്ങില്‍ രാവിലെ 10 ന് ഭക്തിഗാനാമൃതം, വൈകിട്ട് 7 ന് സംഗീതസദസ്സ് എന്നിവയാണ് പ്രധാന പരിപാടികള്‍.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments