ഭവനരഹിതർക്ക് വീട് നൽകുക എന്ന ലക്‌ഷ്യം വച്ച് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച "സ്വപ്നക്കൂട് " പദ്ധതിയുടെ ആദ്യത്തെ പത്തുവീടുകളുടെ താക്കോൽദാനം കോളേജ് രക്ഷാധികാരിയും പാലാ രൂപത മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു . ഭവനമില്ലാത്തവരുടെ വേദനയ്‌ക്കൊപ്പം രൂപത നടത്തുന്ന "ഹോം മിഷൻ " പദ്ധതിപോലെ സെന്റ് ജോസഫിലെ യുവ എഞ്ചിനീയർമാർ മുമ്പോട്ട് വന്നത് ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു. സമൂഹത്തിൽ എല്ലാവരും സമന്മാരാണെന്നും ആ സമത്വം ജീവിതത്തിൽ പ്രകടിപ്പിക്കുമ്പോളാണ് മനുഷ്യത്വം യാഥാർഥ്യമാകുന്നതെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു. മനുഷ്യത്വം പൂർത്തിയാകുന്നത് അന്യരുടെ കണ്ണീരും വേദനയും ഉൾക്കൊള്ളുമ്പോളാണെന്നും പിതാവ് പറഞ്ഞു. എഞ്ചിനീയർമാർ അവരുടെ പ്രവർത്തനം കേവലം ജോലി എന്നതിൽ നിന്ന് ചുറ്റുമുള്ള മനുഷ്യരുടെ നിസ്സഹായവസ്ഥ മനസിലാക്കുമ്പോൾ ലഭിക്കുന്ന സഹായസന്നദ്ധതയിൽനിന്നു മാത്രമാണ് രാഷ്ട്രനിർമ്മാണം പൂർത്തിയാകൂ എന്നും അത്തരം മഹത്തരമായ പ്രവർത്തനങ്ങളിൽ തുടർന്നും എഞ്ചിനീയർമാർക്ക് പങ്കെടുക്കുവാൻ സാധിക്കട്ടെയെന്നും പിതാവ് കൂട്ടിച്ചേർത്തു. കേരള ടെക്‌നോളജിക്കൽ സർവകലാശാലയിൽ ആദ്യമായാണ് പത്ത് വീടുകൾ ഒരു കോളേജ് ഒരുമിച്ച് പൂർത്തിയാക്കുന്നത് . ചടങ്ങിൽ പാലാ എം എൽ എ മാണി സി കാപ്പൻ, കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, ഡയറക്ടർ റവ. പ്രൊഫ. ഡോ. ജെയിംസ് ജോൺ മംഗലത്ത്, മാനേജർ റവ .ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പാൾ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പാൾ റവ. ഡോ . ജോസഫ് പുരയിടത്തിൽ,ബർസാർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ, കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ് സ്ലീബാ,മാനേജർ ദീപക് ജി ,പ്രോഗ്രാം കോർഡിനേറ്റർ ഡോ.സൂസമ്മ എ പി എന്നിവരും എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ആന്റോ പാലയ്ക്കൽ, ജസ്റ്റിൻ ജോസ്, മഞ്ജു ജോർജ്, സ്മിത ജേക്കബ്, വോളന്റീർ സെക്രട്ടറി അബിയ സാജു ജോർജ്,ഷബീഹാ കെ പി , ജിതിൻ ജെയ്സൺ , ഷെയ്ൻ തോമസ് , അലീന ക്ലാര വർഗീസ്, റ്റിലു ഷാജു,യൂ ആർ ഹരികേഷ്, വിഷ്ണു സി. ബി, സ്വപ്നക്കൂട് കോർഡിനേട്ടർ അലീന ട്രീസ ജോൺസൺ എന്നിവർ പ്രസംഗിച്ചു.
0 Comments