കായലും , കടലും കണ്ടു ഇനി കാടും മലയും . സ്നേഹ യാത്രയുമായി എലിക്കുളം .


കായലും , കടലും കണ്ടു ഇനി കാടും മലയും . സ്നേഹ യാത്രയുമായി എലിക്കുളം .

കൂരാലി എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി വിനോദ യാത്ര സംഘടിപ്പിച്ചു.ഇരു ബസുകളായി 107 ഭിന്നശേഷിക്കാരും അവരുടെ സഹായികളും ,പഞ്ചായത്തംഗങ്ങളും യാത്രയിൽ പങ്കു കൊണ്ടു . ആടിയും പാടിയും അവർ കമ്പo, തേക്കടി,പരുന്തുംപാറ എന്നിവിടങ്ങളിലൂടെയാണ് ഉല്ലാസ യാത്ര നടത്തിയത് കുമളിയിൽ നിന്നും കമ്പത്തേക്കുള്ള യാത്രയിൽ കണ്ട ചെറു കാടുകളും ,കമ്പത്തെ മുന്തിരിത്തോട്ടങ്ങളും .


 തേക്കടി തടാകവും,പരുന്തുംപാറയിലെ ഇളം കാറ്റും അവർ ആവോളം ആസ്വദിച്ചു. കൂരാലി യിൽ സ്നേഹ യാത്രയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി നിർവ്വഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വവഹിച്ചു.


വൈസ് പ്രസിഡന്റ് സൂര്യാ മോൾ , സ്ഥിരം സമിതി അധ്യക്ഷൻ അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ ,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ് ,ആശ റോയ്, ദീപ ശ്രീജേഷ്, സിനിമോൾ ,


 കെ.എം. ചാക്കോ .യമുന പ്രസാദ് , ഐ സി. ഡി.എസ്. സൂപ്പർവൈസർ ചിന്തു റ്റി. കുട്ടപ്പൻ ,തോമസുകുട്ടി വട്ടയ്ക്കാട്ട് എന്നിവർ സംസാരിച്ചു ഭിന്നശേഷിക്കാരുടെ കോട്ടയം ജില്ല അംബാസിഡറായ സുനീഷ് ജോസഫിന്റെ നേതൃത്വത്തിലാണ് യാത്ര.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments