ഭാഷ ജീവജലം പോലെ പ്രധാനമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. പൗരസ്ത്യ ഭാഷാദ്ധ്യാപ സംഘടനയുടെ 77ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ സമൃദ്ധമായിരുന്ന കേരളം ഇന്ന് ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് സ്ഥാനം പിടിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. പൗരസ്ത്യ ഭാഷകളുടെയും സ്ഥിതി വ്യത്യസ്തമല്ല, ഈ രണ്ടു മേഖലയിലും ശക്തമായ കരുതല്‍ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിബിഎസ് സംസ്ഥാന പ്രസിഡന്റ് കെ. ദിനേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി ബി എസ് ജനറല്‍ സെക്രട്ടറി ഡോ. പി.ആര്‍ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എം.സി തോമസ്, എം.എന്‍ പുരുഷോത്തമന്‍ നമ്പൂതിരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെഎസ്എസ്ടിഎഫ് ജനറല്‍ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ, മാത്യു അഗസ്റ്റിന്‍ സംസ്ഥാന വനിതാ വേദി കണ്‍വീനര്‍ രഞ്ജിനി ടി.കെ എന്നിവര്‍ പ്രസംഗിച്ചു. സമാപന യാത്രയയപ്പ് സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. ദിനേഷ് കുമാറിന്റെ അധ്യക്ഷത വഹിച്ചു. തൊടുപുഴ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ ജെസ്സി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു.
ഡോ. പി.ആര്‍ രാമചന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡണ്ടും സഹരക്ഷാധികാരിയും ആയ ബാബു എബ്രഹാം, പിബിഎസ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി. നാരായണന്‍ ജനറല്‍ കണ്‍വീനര്‍ കെ.എസ് വിനോദ് എന്നിവര്‍ പ്രസംഗിച്ചു. 2025 -26 ലെ പിബിഎസ് ഭാരവാഹികളായി കെ ദിനേശ് കുമാര്‍ (സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരം) ഡോ പി ആര്‍ രാമചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി തൃശൂര്‍) ഫ്രാന്‍സിസ് ആന്റണി (ഖജാന്‍ജി തൃശൂര്‍) കെ എസ് വിനോദ് (വൈസ് പ്രസിഡന്റ് ഇടുക്കി )കെ പി മഹേഷ് കുമാര്‍ (വൈസ് പ്രസിഡന്റ് മലപ്പുറം) ഡോ കെ ജയചന്ദ്രന്‍ (വൈസ് പ്രസിഡന്റ് കാസര്‍കോഡ്) ജോബിന്‍ എം എസ് (വൈസ് പ്രസിഡന്റ് തൃശ്ശൂര്‍)
എം കെ ഗോവിന്ദന്‍ നമ്പൂതിരി (വൈസ് പ്രസിഡന്റ് ആലപ്പുഴ) സുരേഷ് ബാബു കെ (സംസ്ഥാന സെക്രട്ടറി മലപ്പുറം) അഞ്ജലി ദേവി( സംസ്ഥാന സെക്രട്ടറി പത്തനംതിട്ട) ആന്‍സന്‍ ഡോമിനിക് (സംസ്ഥാന സെക്രട്ടറി തൃശൂര്‍) അജേഷ് ജോസ് (സംസ്ഥാന സെക്രട്ടറി കോഴിക്കോട്) പ്രമോദ് വാഴങ്കര (അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ മലപ്പുറം) എം എന്‍ രാമപ്രസാദ് (ഭാഷാദ്ധ്യാപകന്‍ മാസിക കണ്‍വീനര്‍ പാലക്കാട്) ടി കെ രഞ്ജിനി (വനിതാവേദി കണ്‍വീനര്‍ കാസര്‍ഗോഡ്) രാജേഷ് ആര്‍ (സര്‍വീസ് സെല്‍ കണ്‍വീനര്‍ തിരുവനന്തപുരം) വിനു കെ എസ് (മീഡിയ സെല്‍ കണ്‍വീനര്‍ പത്തനംതിട്ട) എന്നിവരെ തിരഞ്ഞെടുത്തു.
0 Comments