പൂക്കുളത്തേൽ - വടക്കേത്തൊട്ടി റോഡ് നിർമ്മാണം ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് കടനാട് പഞ്ചായത്തിലെ മാനത്തൂർ, പൂക്കുളത്തേൽ - വടക്കേത്തൊട്ടി റോഡിൻറെ സംരക്ഷണഭിത്തിയുടെ നിർമ്മാണം ആരംഭിച്ചു.
റോഡിന് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് പതിക്കുന്നത് പതിവായിരുന്നു .ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ അപകട ഭീഷണി ഉയർത്തിയിരുന്നു.
സംരക്ഷണഭിത്തി നിർമ്മിക്കുന്നതോടുകൂടി റോഡിൻറെ വീതി കുറവിനും പരിഹാരമാകും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സംരക്ഷണഭിത്തിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി അധ്യക്ഷത വഹിച്ചു.
0 Comments