ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ വിദ്യാർത്ഥികളുടെ തൊഴിലധിഷ്ഠിതമായ പരിശീലനത്തിനായി ബി-ഹബ്- ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്ന് പ്രിൻസിപ്പൽ റവ .ഡോ . സെബാസ്റ്റ്യൻ തോണിക്കുഴി പത്രസമ്മേളനത്തിൽ അറിയിച്ചു. ബ്ലൂബൂം ഫൗണ്ടർ ആർ. അഭിലാഷും പത്ര സമ്മേളനത്തിൽ പങ്കെടുത്തു..... വീഡിയോ ഈ വാർത്തയോടൊപ്പം


ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ വിദ്യാർത്ഥികളുടെ തൊഴിലധിഷ്ഠിതമായ പരിശീലനത്തിനായി ബി-ഹബ്- ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്ന് പ്രിൻസിപ്പൽ റവ .ഡോ . സെബാസ്റ്റ്യൻ തോണിക്കുഴി പത്രസമ്മേളനത്തിൽ അറിയിച്ചു. ബ്ലൂബൂം ഫൗണ്ടർ ആർ. അഭിലാഷും പത്ര സമ്മേളനത്തിൽ പങ്കെടുത്തു..... 

സ്വന്തം ലേഖകൻ
 
ഓരോ വിദ്യാർത്ഥിക്കും തന്റെ കഴിവ് കണ്ടെത്താനും അതിൽ വൈദഗ്ദ്ധ്യം നേടാനും അതിൽ പരിശീലനം കൊടുക്കാനും തൊഴിൽ നേടി സമ്പാദിക്കാനും ബി-ഹബ്-  കുട്ടികളെ സഹായിക്കുന്നു. വ്യവസായ സ്ഥാപനങ്ങളെ കോളേജിൽ എത്തിക്കുക എന്നതാണ് ഇതിന്റെ ഒരു ലക്ഷ്യം.

വീഡിയോ ഇവിടെ കാണാം 👇


സിലബസിൽ ഇല്ലാത്തതും എന്നാൽ ഓരോ സ്ഥാപനത്തിലും ജോലി ചെയ്യാൻ ആവശ്യവുമായ കാര്യങ്ങൾ പഠിക്കാനുള്ള ഇടമാണിത്. ഇവിടെ കൊള്ളാബ്രേറ്റീവ് ലേണിംഗിനുള്ള സൗകര്യം ഉണ്ട്. പ്രായഭേദമെന്യേ ഏതു വിഷയവും ഒന്നിച്ചിരുന്നു പഠിക്കാം. ഇവിടെ വിദ്യാർത്ഥികൾക്ക് പ്രൊജക്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള കൗൺസലിങ് ലഭിക്കും. 


എല്ലാ മാസവും വിവിധ കമ്പനികളുടെ റിക്രൂട്മെന്റ് നടത്തും. ജോബ് അറ്റ് ഹോമിന് വീട്ടിൽ അസൗകര്യമുള്ളവർക് ഇവിടെ വന്നിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം നൽകും. 
 ഈ പ്രദേശത്തുള്ളവരും അറിയപ്പെടുന്നവരും എന്നാൽ പുറത്തു ജോലി ചെയ്യുന്നവരുമായ ആളുകൾ പാലായിൽ വരുമ്പോൾ അവരുമായി സംവദിക്കാനുള്ള അവസരം വെൻ അറ്റ് പാലാ  എന്ന പ്രോഗ്രാമിലൂടെ ഇവിടെ ഉണ്ടാവും.


ഈ കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല പുറത്തുനിന്നുള്ളവർക്കും പ്രായ ഭേദം ഇല്ലാതെ ഇവിടെ നടുക്കുന്ന വിവിധ വിഷയങ്ങളിൽ ഉള്ള കോഴ്സുകളിൽ പങ്കുചേരാം. ബി-ഹബ്- ൽ അംഗങ്ങൾ ആകുന്നവർക് എല്ലാ പ്രോഗ്രാകളിലും പങ്കുചേരാം.


ഫെബ്രുവരിയിൽ 20 പ്രോഗ്രാമുകൾ നടത്തുന്നു ചുരുക്കത്തിൽ ഈ പ്രദേശത്തുള്ളവരുടെ നൈപ്പുണ്യവികസന സെന്റർ ആണ് ബി-ഹബ്- . ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലൂം ബ്ലൂം  എന്ന സഹകരണത്തോടെയാണ് ബി-ഹബ്-  പ്രവർത്തിക്കുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments