കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു


 തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കണിച്ചാർ സ്വദേശി ഗോപാലകൃഷ്ണനാ(73)ണ് മരിച്ചത്.  ഇന്നലെ ഉച്ചയ്ക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ഗോപാലകൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്.  വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. 


ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ല. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments