മുണ്ടക്കയം പോലീസ് സ്റ്റേഷന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.

 

മുണ്ടക്കയം പോലീസ് സ്റ്റേഷന്റെ പുതിയതായി പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം  ഇന്ന് വൈകിട്ട്  04 മണിക്ക് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ബഹു. സഹകരണ-തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണി, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ,  ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്. എ.ഐ.പി.എസ്,  കെ.എം രേഖാദാസ് ( മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി പി.ആർ അനുപമ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ), സി.വി അനിൽകുമാർ ( വാർഡ് മെമ്പർ ), എം.അനിൽകുമാർ (ഡിവൈഎസ്പി കാഞ്ഞിരപ്പള്ളി)  എം.എസ് തിരുമേനി (സെക്രട്ടറി കെ.പി.ഒ.എ), രഞ്ജിത്ത് കുമാർ പി.ആർ ( സെക്രട്ടറി കെ.പി.എ കോട്ടയം), എം. ആർ രാകേഷ് കുമാർ( എസ്.എച്ച്.ഓ മുണ്ടക്കയം )  കൂടാതെ മറ്റു ജനപ്രതിനിധികൾ,പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments