ഇന്ത്യയെ ഏറെ സ്നേഹിച്ച പാപ്പ ! ഈ വർഷം പകുതിയോടെ ഇന്ത്യാ സന്ദർശനം നടന്നിരുന്നെങ്കിൽ കേരളത്തിലും എത്തിയേനെ. ഭാരത സന്ദർശനം എന്ന ആഗ്രഹം ബാക്കിയാക്കി പാപ്പ വിട പറയുമ്പോൾ



  ഭാരതത്തെ ഏറെ സ്നേഹിപ്പിച്ച മാർപാപ്പമാരിൽ പ്രധാനിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 
ഇന്ത്യ സന്ദർശിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് പാപ്പാ വിട വാങ്ങുന്നത്. ഫ്രാൻസിസ് മാർപാപ്പ ചുമതലയേറ്റതിന് പിന്നാലെ ഭാരത കത്തോലിക്ക സഭ അദേഹത്തിന്റെ സന്ദർശനം പ്രതിക്ഷിച്ചിരുന്നു. പലവട്ടം സഭാ നേതൃത്വം അദേഹത്തെ ക്ഷണിച്ചതുമാണ്. എന്നാൽ പല കാരണങ്ങൾകൊണ്ടും സന്ദർശനം നടന്നില്ല. ഒടുവിൽ ഈ വർഷം അവസാനം പാപ്പായുടെ സന്ദർശനം നടക്കുമെന്ന സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ജൂണിൽ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം പാപ്പ സ്വീകരിച്ചിരുന്നു. കേരളത്തെയും പാപ്പാ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഭാരത സന്ദർശനം നടന്നിരുന്നെങ്കിൽ അദ്ദേഹം കേരളത്തിലും എത്തുമായിരുന്നു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments