ഡൽഹി റിട്ടേണീസ് ഫോറത്തിന്റെ 11-മത് വാർഷിക സമ്മേളനം.... മെയ് 3 ന് കോഴിക്കോട് വച്ച് ...


ഡൽഹി റിട്ടേണീസ് ഫോറത്തിന്റെ 11-മത് വാർഷിക സമ്മേളനം മെയ് 3 ന്  കോഴിക്കോട് വച്ച് നടത്തും.

1960 കാലഘട്ടം മുതൽ ഡൽഹിയിൽ വളരെ കാലം ജീവിച്ച് സ്വന്തം നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയവരുടെ സൗഹൃദ കൂട്ടായ്മ ഡൽഹി റിട്ടേണിംഗ് ഫോറം (ഡി.ആർ.എഫ്.) 2013-ൽ രൂപം കൊണ്ടു. രാഷ്ട്രതലസ്ഥാനത്ത് ആരംഭിച്ച സൗഹൃദം തുടർന്ന് സമൂഹനന്മയ്ക്കായി നിലകൊള്ളുകയാണ് ഡി.ആർ.എഫ്. ന്റെ  ലക്ഷ്യം. 

12 പേർ ചേർന്ന് എറണാകുളം ആസ്ഥാനമായി തുടങ്ങിയ ഈ കൂട്ടായ്മയിൽ ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം 400-ൽ പരം കുടുംബങ്ങൾ അംഗങ്ങളാണ്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള പ്രദേശങ്ങളിൽ വർഷത്തിൽ ശരാശരി രണ്ട് തവണ എന്ന കണക്കിൽ സൗഹൃദ കുടുംബ സംഗമങ്ങൾ നടന്നു. രാഷ്ട്രീയം ജാതിമതഭേദം ഇവയ്ക്കതീതമായാണ് പ്രവർത്തനം. ഡി.ആർ.എഫ്. ന്റെ  പതിനൊന്നാമത് വാർഷിക സമ്മേളനം 2025 മെയ് 3 ശനിയാഴ്ച രാവിലെ 10. 30 മുതൽ കോഴിക്കോട് അളകാപുരിയിൽ വച്ച് നടത്തുന്നു.

  കൂടുതൽ വിവരങ്ങൾക്ക് 9744202060 (എം.പി.ജി. നായർ, കൺവീനർ)



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments