വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവും മെയ് 9,10 തീയതികളിൽ.


വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവും മെയ് 9,10 തീയതികളിൽ.

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ കാർലോ അക്വിറ്റി ഫൗണ്ടേഷൻ, ഫാത്തിമൈറ്റ്സ് സന്ന്യാസസമൂഹം എന്നിവരുടെ സഹകരണത്തോടെ വെള്ളികുളം സെൻ്റ് ആൻ്റണീസ് പാരിഷ് ഹാളിൽ വച്ച് മെയ് 9,10 (വെള്ളി ശനി) തീയതികളിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതു ദർശനവും വണക്കവും നടത്തപ്പെടുന്നു.സഭയുടെ ജൂബിലി വർഷവും പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിവർഷവും ആചരണത്തോടനുബന്ധിച്ചാണ്  തിരുശേഷിപ്പുകളുടെ അപൂർവ്വ പ്രദർശനവും പൊതുവണക്കവും സംഘടിപ്പിച്ചിരിക്കുന്നത്.പാലാ രൂപതയുടെ കിഴക്കൻ മലയോരമേഖലയിൽ വിശുദ്ധ അന്തോനീസ് പുണ്യവാനു പ്രതിഷ്ഠിക്കപ്പെട്ട ഏക ദൈവാലയമാണ് വെള്ളികുളം പള്ളി.ധാരാളം ഭക്തജനങ്ങൾ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ മാധ്യസ്ഥം തേടി ദേവാലയത്തിൽ വരുന്നു. 


ദിനംപ്രതി നൂറുകണക്കിന് സന്ദർശകർ കടന്നുപോകുന്ന പ്രകൃതി സുന്ദരമായ വാഗമണ്ണിന്റെ കവാടമാണ് വെള്ളികുളം. ആദ്യമായിട്ടാണ് 1500 ലധികം തിരുശേഷിപ്പുകൾ ഒരുമിച്ചു കണ്ടു വണങ്ങാനുള്ള അസുലഭാവസരം ഉണ്ടാകുന്നത്.
9-ാം തീയതി വെള്ളിയാഴ്ച രാവിലെ 6. 30 ന് ആഘോഷമായ പാട്ടുകുർബാന. ലദീഞ്ഞ് . പൊതുജനങ്ങൾക്ക് വെള്ളി, ശനി  രാവിലെ മുതൽ വൈകുന്നേരം വരെ തിരുശേഷിപ്പ് കണ്ടുവണങ്ങാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ വൈകിട്ട് 9.30 വരെയാണ് തിരുശേഷിപ്പുകളുടെ പരസ്യവണക്കം.പത്താം തീയതി ശനിയാഴ്ച രാവിലെ 6.15 ആരാധന
 6. 45 am -വിശുദ്ധ കുർബാന, നൊവേന.


 രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ തിരുശേഷിപ്പുകൾ കണ്ടു വണങ്ങാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.ഈശോയുടെ ശിരസ്സിൽ അണിയിച്ച മുള്ളിന്റെ അംശം, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്, പരിശുദ്ധ കന്യകാ മറിയത്തിന്റെ ശിരോവസ്ത്രത്തിന്റെയും തിരുക്കച്ചയുടെയും ഭാഗം, വിശുദ്ധ യൗസേപ്പിതാവിൻ്റെ പാലിയത്തിന്റെ ഭാഗം,
12 ഗ്ലീഹന്മാരുടെ തിരുശേഷിപ്പ്, സഭയിലെ വേദപാരംഗതരുടെയും ഭാരതത്തിലെ വിശുദ്ധരുടെയും  തിരുശേഷിപ്പുകൾ തുടങ്ങിയ വിശുദ്ധാത്മാക്കളുടെ തിരുശേഷിപ്പുകൾ പരസ്യ വണക്കത്തനായി പ്രതിഷ്ഠിക്കുന്നതാണ്.പരിപാടിയുടെ വിജയത്തിനായി ഫാ .സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ 51 കമ്മിറ്റി രൂപീകരിച്ചു.ഫാത്തിമൈറ്റ്സ് സന്യാസസഭാംഗമായ ഫാ എഫ്രേം കുന്നപ്പള്ളി,സിസ്റ്റർ മെറ്റി സി.എം.സി.,വർക്കിച്ചൻ മാന്നാത്ത് , സണ്ണി കണിയാംകണ്ടത്തിൽ, ജയ്സൺ വാഴയിൽ, ജോബി നെല്ലിയേക്കുന്നേൽ, അനീഷ് കൊല്ലിക്കൊളവിൽ, ജെസി ഷാജി ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments