ലോക മാതൃദിനത്തോടനുബന്ധിച്ച് വെള്ളവകയിലെ എല്ലാ മാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 18 ഞായറാഴ്ച മാതൃ സംഗമം നടത്തപ്പെടും.വെള്ളികുളം പാരിഷ് ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ മഞ്ജു സിജോ താന്നിക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും.മദർ സുപ്പീരിയർ സിസ്റ്റർ മെറ്റി ജോസ് ആമുഖപ്രഭാഷണം നടത്തും.
വികാരി ഫാ.സ്കറിയ വേകത്താനം മാതൃ സംഗമം ഉദ്ഘാടനം ചെയ്യും ."അമ്മമാരുടെ വിളിയും ദൗത്യവും" എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ ജോസി തോലാനിക്കൽ, എഫ്. സി.സി.,സിസ്റ്റർ റിൻസി ആനക്കുഴിയിൽ, എഫ് .സി സി. തുടങ്ങിയവർ ക്ലാസ് നയിക്കും.മാറുന്ന കാലഘട്ടത്തിൽ മാതാക്കൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടത്തും.
തുടർന്ന് വിവിധ കലാപരിപാടികൾ ,സമ്മാനദാനം, സ്നേഹവിരുന്ന് . ഷൈനി സെബാസ്റ്റ്യൻ മൈലക്കൽ, അനു റെന്നി മണിയാക്കുപാറയിൽ, ആൻസി ജസ്റ്റിൻ വാഴയിൽ,ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, റിൻസി റെജി ചെരുവിൽതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
0 Comments