പാലാ തീയേറ്റർ ഹട്ടിന്റെ നേതൃതത്തിൽ പാലാ മുനിസിപ്പൽ ആർമി, മുനിസിപ്പൽ കൾച്ചറൽ ക്ലബ്ബ് , സ്പേസ് ഇൻസൈഡ് എൻസംമ്പിൾ ആർട്ട് രാഗമാലിക എന്നിവരുടെ സഹകരണത്തിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ‘പാലം 2025’ കലാസംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പൈതൃക നടത്തവും നിർമ്മിതി ശില്പശാലയും കഥയരങ്ങും കൂടിയിരുപ്പും നടന്നു.



പാലാ തീയേറ്റർ ഹട്ടിന്റെ നേതൃതത്തിൽ പാലാ മുനിസിപ്പൽ ആർമി, മുനിസിപ്പൽ കൾച്ചറൽ ക്ലബ്ബ് , സ്പേസ് ഇൻസൈഡ് എൻസംമ്പിൾ ആർട്ട്  രാഗമാലിക എന്നിവരുടെ  സഹകരണത്തിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ‘പാലം 2025’  കലാസംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പൈതൃക നടത്തവും നിർമ്മിതി ശില്പശാലയും  കഥയരങ്ങും കൂടിയിരുപ്പും നടന്നു. 

രാവിലെ പാലായുടെ പൈതൃകത്തെ തേടി പലയിലൂടെ കുട്ടികളും മുതിർന്നവരും പദയാത്ര നടത്തി. കുട്ടികൾ പഴയ പാലാ  പാലാ ബാങ്ക് കെട്ടിടം, തോട്ടുങ്കൽ പീടിക, കൊട്ടുകാപ്പള്ളിൽ ഭവനം, ചുങ്കപ്പുര ഭവനം, സ്പേസ് ഇൻസൈഡ് എൻസംമ്പിൾ ആർട്ട് എന്നിവടങ്ങൾ സഞ്ചരിച്ചു. ഇരട്ടി മധുരവും കൽക്കണ്ടവും  കഴിച്ച് അറയും നിരയും നിറഞ്ഞ കെട്ടിടങ്ങൾ കുട്ടികൾ കണ്ടു. 


നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടടങ്ങളുടെ ചരിത്രത്തെ ഉടമകൾ വിശദീകരിച്ചു. രവി പാലായുടെ നേതൃത്തത്തിലുള്ള യാത്ര ആർക്കിടെക്ക്  പ്രീതി ജേക്കബ്  നയിച്ചു. സാജൻ ടി എസ്  തോട്ടുങ്കലിനേയും ജോൺ തോമസ് കൊട്ടുകാപ്പള്ളിയെയും അനിൽ മാത്യു ചുങ്കപ്പുരയെയും പൈതൃക സംരക്ഷണ മെമന്റോ നൽകി ആദരിച്ചു. 


കുട്ടികളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് ഉടമകൾ നൽകിയത് കൃത്യമായ ഉത്തരങ്ങളും മധുര പലഹാരവുമാണ്. പാലായുടെ തനിമയെ നിലനിർത്തുവാൻ ഈ നിർമ്മിതികൾ സംരക്ഷികേണ്ടതുണ്ടെന്ന് രവി പാലാ അഭിപ്രായപ്പെട്ടു. പ്രീതി ജേക്കബ് കുട്ടികൾക്ക് നിർമ്മിതിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു. സർഗാത്മക വരകളിലൂടെ കുട്ടികൾ സ്വന്തം സങ്കല്പത്തിലുള്ള വീടുകൾ വരച്ചു. ഉച്ചയ്ക്ക് ശേഷം പ്രശസ്ത ബാലസാഹിത്യകാരനും കവിയും കഥാകൃത്തുമായ എം ആർ രേണുകുമാർ കഥയരങ്ങിൽ ക്‌ളാസ് മുറിയിലെ വരാൽ എന്ന കഥ അവതരിപ്പിച്ചു. വൈകിട്ട് നടന്ന കൂടിയിരുപ്പിൽ അപമാനിക്കപ്പെടുന്ന ദേശങ്ങളുടെ സംസ്കാര ചരിത്രത്തെക്കുറിച്ച്  എം ആർ രേണുകുമാർ സംസാരിച്ചു.


 ഒരുപാട് കലാകാരന്മാരുള്ള  പാലാ എന്ന ദേശത്തെ കേരളത്തിലെ സാംസ്കാരിക വിമർശകർ എന്തുകൊണ്ടാണ് അപമാനിക്കുന്നത് എന്ന് രേണുകുമാർ ചോദിച്ചു. റബർ പോലുള്ള മരങ്ങൾക്കിടയിൽ പ്രണയം നടക്കില്ല എന്ന മലയാളിയുടെ സവർണ്ണ സങ്കൽപ്പത്തെ രേണുകുമാർ വിമർശിച്ചു. ബിജോയ് മണർകാട്ടു,  ജിനു ചെമ്പിളാവ്, കിരൺ രഘു, എം എ അഗസ്തി, സിസിലി പി, മീര പരമേശ്വരൻ, ഡോ. എം എസ് രാധാകൃഷ്ണൻ, സഞ്ജന സുരേഷ് അജേഷ് എസ് എസ്, വിഘ്‌നേശ് എസ്, അഭീഷ് ശശിധരൻ, മനോജ് പാലാക്കാരൻ, ജയേഷ്, സന്തോഷ്, സെബാൻ എന്നിവർ പങ്കെടുത്തു. നാളെ മുനിസിപ്പൽ ലൈബ്രേറിയൻ സിസിലി പി നയിക്കുന്ന വായനശാലയെ അറിയാം ഡോ. പി ബി സനീഷിന്റെ എഴുത്ത് ശിൽപ്പശാല ഡോ. വിനിൽ പോളിന്റെ കുട്ടികളും ചരിത്രവും വൈകുന്നേരത്തെ മുതിർന്നവരുടെ കൂടിയിരുപ്പിൽ എന്ന വിഷയത്തിൽ വിനിൽ പോൾ സംസാരിക്കും.   മെയ്യ് 12 വരെയാണ് പാലം 2025.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments