ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ക്ലെയർലറ്റ് മേരി എഫ്സിസി (85) അന്തരിച്ചു.
സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
മേരിലാൻഡ് പുന്നയ്ക്കൽ (കാഞ്ഞമല) പരേതരായ ജോസഫ് - മറിയം ദമ്പതികളുടെ മകളാണ്.
പരേത കുടമാളൂർ, പൂഞ്ഞാർ, ചങ്ങനാശേരി സെന്റ് ജോസഫ്, ചങ്ങനാശേരി ദേവമാതാ, പ്രൊവിൻഷ്യൽ ഹൗസ് ചമ്പക്കുളം, പെരുവന്താനം, തെക്കേമല, ചിന്നാർ, പരപ്പ്, കട്ടപ്പന, അണക്കര എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂഞ്ഞാർ സെന്റ് ആന്റണീസ്, ചങ്ങനാശേരി സെന്റ് ആൻസ്, ചമ്പക്കുളം സെന്റ് മേരീസ്, പെരുവന്താനം സെന്റ് ജോസഫ്, തെക്കേമല സെന്റ് മേരീസ്, ചിന്നാർ സെന്റ് ജോസഫ് എന്നീ സ്കൂളുകളിൽ അധ്യാപികയായി ശുശ്രൂഷ ചെയ്തിട്ടുണ്ട്.
0 Comments