വിവാഹ ദിവസം ഭർതൃ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വർണം മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. കരിവെള്ളൂരിലെ കല്യാണ വീട്ടില്‍ നിന്നാണ് 30 പവൻ സ്വർണം നഷ്ടമാകുകയും പിന്നീട് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. വരന്റെ ബന്ധുവായ യുവതിയെയാണ് പോലീസ് പിടികൂടിയത്. സ്വര്‍ണം കണ്ടാല്‍ ഭ്രമം തോന്നിയാണ് മോഷണമെന്ന് കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയായ യുവതി മൊഴി നല്‍കിയത്.
കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയായിരുന്നു മോഷണം നടത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തു കൊണ്ടുവെച്ചുവെന്നും യുവതി പറയുന്നു. ചൊവ്വാവ്ച രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങള്‍ കണ്ടത്. പ്ലാസ്റ്റിക് കവറില്‍ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. രാവിലെ കൊണ്ടുവെച്ചതെന്നാണ് സംശയം.
കവർന്ന മുഴുവൻ ആഭരണങ്ങളും കവറില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങള്‍ മോഷണം പോയത്. കരിവെള്ളൂരില്‍ നവവധുവിന്റെ സ്വർണാഭരണങ്ങള്‍ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്
0 Comments