ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ…

 

ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. 


നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. ഗര്‍ഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ കരുമാടിയില്‍ തെരുവ് നായയുടെ കടിയേറ്റ പത്താം ക്ലാസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു കുട്ടിയുടെ മരണം. 


 കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments