നിയന്ത്രണ രേഖയ്ക്കപ്പുരത്തെ പാകിസ്ഥാന്‍ ലോഞ്ച് പാഡുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ കരസേന.


നിയന്ത്രണ രേഖയ്ക്കപ്പുരത്തെ പാകിസ്ഥാന്‍ ലോഞ്ച് പാഡുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ കരസേന. 

മെയ് 8,9 തിയതികളില്‍ രാത്രി പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ക്കുള്ള മറുപടിയെന്ന കുറിപ്പോടെയാണ് ഇന്ത്യക്ക് നേരെ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകള്‍ തകര്‍ക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടത്. 
 ജമ്മുകശ്മീരിലും പഞ്ചാബിലും പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് മറുപടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ലോഞ്ച് പാഡുകള്‍ക്ക് നേരെ ആസൂത്രിത വെടിവെയ്പ് നടത്തി അവയെ ചാരമാക്കിയിട്ടുണ്ട്. 
നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായിരുന്ന ഈ ലോഞ്ച് പാഡുകളില്‍നിന്നാണ് ഇന്ത്യയിലെ സാധാരണക്കാര്‍ക്കും സൈനികര്‍ക്കുമെതിരെ പാക്കിസ്ഥാന്‍ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്.”കരസേന പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments