ഭിന്നശേഷി സൗഹൃദ സംഗമവും സൗജന്യ പഠനോപകരണ വിതരണവും
കുറുമണ്ണ് : ദയ പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സൗഹൃദ സംഗമവും നിധേന രായ കുട്ടികൾക്ക് സൗജന്യ പഠന ഉപകരണ വിതരണവും 28 ന് രാവിലെ 11 ന് കുറുമണ്ണ് സെൻ്റ് ഹൈസ്കൂൾ ഹാളിൽ നടക്കും.
ദയ ചെയർമാൻ പി.എം. ജയകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഐ.എം.എ. റേഡിയോളജിസ്റ്റ് മെമ്പർ ഡോ. ജോസ് കുരുവിള കോക്കാട്ട് ഉദ്ഘാടനം ചെയ്യും. ഡിസബിലിറ്റി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ് മുഖ്യാതിഥിയായിരിക്കും. സോഷ്യൽ വർക്കർ നിഷ ജോസ് കെ.മാണി മുഖ്യപ്രഭാഷണം നടത്തും. പള്ളി വികാരി ഫാ. തോമസ് മണിയൻ ചിറ അനുഗ്രഹ പ്രഭാഷണം നടത്തും.
എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ചടങ്ങിൽ ഉപഹാരം നല്കും.
ജില്ലയിലെ മികച്ച നേഴ്സായി തെരഞ്ഞെടുക്കപ്പെട്ട ദയ എക്സിക്യൂട്ടീവ് മെബർ സിന്ധു പി.നാരായണനെ ആദരിക്കും.
0 Comments