എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിൽ പ്രതി അറസ്റ്റിൽ
കുട്ടിയുടെ പിതാവിൻ്റെ അടുത്ത ബന്ധുവായ പ്രതി പീഡനം നടത്തിയത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പോലീസ് പറയുന്നു.
കുട്ടി മരിച്ചതിനു തലേ ദിവസവും പീഢനത്തിന് വിധേയമായിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണ്ണായകമായി.
മറ്റ് തെളിവുകളും ലഭിച്ചെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പോലീസ്. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
0 Comments