കോട്ടയം ജില്ലാ സീനിയർ നീന്തൽ: പാലാ സെന്റ് തോമസ് ജേതാക്കൾ



 കോട്ടയം ജില്ലാ സീനിയർ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് അക്വാറ്റിക് സെന്റർ ജേതാക്കളായി. 

പുരുഷ വനിതാ വിഭാഗങ്ങളിലായി 320 പോയിന്റ് നേടിയാണ് സെന്റ് തോമസ് ജേതാക്കളായത്. 275 പോയിന്റുമായി തോപ്പൻസ് സ്വിമ്മിങ് അക്കാദമിയാണ് രണ്ടാമത്. പുരുഷ വിഭാഗത്തിൽ ജോയി ജോസ്, വനിതാ വിഭാഗത്തിൽ റിയ എബിയും സഹോദരി റിമ എബിയും (ഇരുവരും സെന്റ് തോമസ് അക്വാറ്റിക് സെന്റർ)  വ്യക്തിഗത ചാമ്പ്യന്മാരായി. മുൻ അന്തർദേശീയ നീന്തൽ താരം എബി ജോസ് വാണിയിടത്തിന്റെ മക്കളാണ് ഇരുവരും. പാലാ സെന്റ് തോമസ് അക്വാറ്റിക് സെന്ററിൽ മുൻ ഇന്ത്യൻ പരിശീലകൻ കെ. ടി മാത്യുവിന്റെ കീഴിലാണ് ഇരുവരും പരിശീലനം നേടുന്നത്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments