മൂലമറ്റത്ത് ഇടിമിന്നലേറ്റ് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു

 

ഇടിമിന്നലേറ്റ് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. ഇലപ്പള്ളി മുടിക്കുന്നേല്‍ ഉമാശങ്കറിന്റെ വീടാണു ഞായറാഴ്ച വൈകിട്ട് കത്തിനശിച്ചത്. വീട്ടില്‍ 300 കിലോയോളം റബ്ബര്‍ഷീറ്റുണ്ടായിരുന്നു. അറയും നിരയുമുള്ള വീട്ടിലെ പാത്രങ്ങളും ഫര്‍ണിച്ചറുകളും നശിച്ചു. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൊട്ടടുത്ത് മറ്റ് വീടുകള്‍ ഇല്ലാത്തതിനാലും വീട്ടുടമ സ്ഥലത്തില്ലാതിരുന്നതിനാലും ഇടിമിന്നലേറ്റ വിവരം അറിയാനോ തീയണക്കാനോ സാധിച്ചില്ല.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments