തുടര്‍ച്ചായായ ദിവസങ്ങളില്‍ ജന ജീവിതത്തിനു തടസം സൃഷ്ടിച്ചുകൊണ്ട് സംഘര്‍ഷങ്ങള്‍ ഉണ്ടാവുക. മുണ്ടക്കയത്തിന്റെ പോക്ക് എങ്ങോട്ടെന്ന ചോദ്യവുമായി നാട്ടുകാര്‍. പകല്‍ പോലും നഗരത്തിലൂടെ നടക്കാന്‍ ഭയമാണെന്നു നാട്ടുകാര്‍ പറയുന്നു. എം.ഡി.എം.എയും കഞ്ചാവുമൊക്കെ ഒഴുക്കാന്‍ പ്രത്യേക സംഘങ്ങള്‍ നഗരത്തില്‍ സജീവമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന രണ്ടു സംഘര്‍ഷവും നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആദ്യ കൂട്ടത്തല്ല് പട്ടാപ്പകല്‍ ദേശീയപാതയില്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തേതു രാത്രിയില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലായിരുന്നു. ആദ്യ സംഘര്‍ഷം വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി ഉണ്ടാവുകയും. അതിന്റെ തുടര്‍ച്ചയായി രണ്ടാമത്തെ സംഘര്‍ഷം കൂട്ടത്തല്ലായി മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഉണ്ടായത്.
ലഹരി സംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. മുണ്ടക്കയം ടൗണില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഇടപെട്ടാണു താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയത്. എസ്.ഐയുടെ നേതൃത്വത്തില്‍ കൂട്ടത്തല്ല് കാരെ അടിച്ചോടിക്കുകയായിരുന്നു. രണ്ട് യുവാക്കളാണ് റിമാന്‍ഡിലായത്. വണ്ടന്‍പതാല്‍ ചാക്കോട്ടില്‍ അനന്തു കൃഷ്ണ മുരളി, മുണ്ടക്കയം കിഴക്കേമുറി അഖില്‍ റെജി എന്നിവരാണു റിമാന്‍ഡ് ചെയ്തത്.
സംഘര്‍ഷങ്ങള്‍ പതിവായതോടെ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന ചോദ്യമാണു നാട്ടുകാര്‍ ഉന്നയിക്കുന്നത്. പോലീസിനെയിരെയും നാട്ടുകാര്‍ പ്രതികരിക്കുന്നുണ്ട്. ടൗണില്‍ ആവശ്യത്തിനു പോലീസിനെ നിയോഗിക്കുന്നില്ല. പലപ്പോഴും ഹോംഗാര്‍ഡിന്റെ സേവനമാണു ടൗണില്‍ ലഭിക്കുക. യുവാക്കളെ നിയന്ത്രിക്കാന്‍ ഇതു മതിയാവില്ല. സംഘര്‍ഷം ഉണ്ടായാല്‍ പത്തു മിനിറ്റ് കൊണ്ട് പോലീസിന് എത്താമെങ്കിലും പലപ്പോഴും എത്താൻ വൈകുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുണ്ടക്കയത്തെ ലഹരി സംഘങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസ് തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
0 Comments