പാലാ - തൊടുപുഴ റോഡില്‍ കുറിഞ്ഞിക്ക് സമീപം അത്താനിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കുപറ്റി. ഇന്ന് വൈകിട്ട് 4.45 നാണ് അപകടം നടന്നത്.


പാലാ - തൊടുപുഴ റോഡില്‍ കുറിഞ്ഞിക്ക് സമീപം അത്താനിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന്  പരിക്കുപറ്റി. ഇന്ന് വൈകിട്ട് 4.45 നാണ് അപകടം നടന്നത്. 

തൊടുപുഴ ഭാഗത്തുനിന്നും പാലായിലേയ്ക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടത്തില്‍ പെട്ടത്. റോഡിന് സൈഡിലെ മൈല്‍ കുറ്റികള്‍ ഇടിച്ച് തകര്‍ത്ത് നിരവധി തവണ തലകീഴായി ഉരുണ്ടിട്ടാണ് കാര്‍ റോഡില്‍ മറിഞ്ഞത്. കാർ  ഓടിച്ചിരുന്ന തൃപ്പൂണിത്തുറ ചിറ്റയില്‍   സജിത്ത്(30) നെ നിസാര പരിക്കുകളോടെ പ്രവിത്താനത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments