പാലായിൽ വെർച്വൽ അറസ്റ്റിൻ്റെ മറവിൽ വ്യാപാരിയുടെപണം തട്ടാൻ‌ ശ്രമം.


പാലായിൽ  വെർച്വൽ  അറസ്റ്റിൻ്റെ മറവിൽ വ്യാപാരിയുടെപണം തട്ടാൻ‌ ശ്രമം.

പാലായിൽ ബിസിനസുകാരനായ രാജു ആലക്കപള്ളിയെയാണ് വെർച്ചൽ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ബോംബെ ടെലികോം സർവീസിൽ നിന്ന് എന്ന വ്യാജേനയാണ്  ഫോണിൽ കൂടി അറസ്റ്റ് തട്ടിപ്പിന്
തട്ടിപ്പുകാർ ശ്രമിച്ചത്. 

ഇദ്ദേഹത്തിന്റെ പേരിൽ ഒരു സിം കാർഡ്  ബോംബെയിൽ ഉണ്ടെന്നും  അതിൽ നിന്നും മറ്റുള്ളവർക്ക് അനാവശ്യ മെസേജുകൾ അയക്കുന്നതായുള്ള പരാതിയുണ്ടെന്നും ' പറഞ്ഞതാണ് ഇന്നലെ രാവിലെ പത്തരയോടെ തട്ടിപ്പുകാർ അറസ്റ്റിന് ശ്രമിച്ചത്. 
പലതവണ ഫോണിൽ വിളിച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു' ഉടൻ ബോംബെയിൽ എത്തണമെന്നും സ്റ്റേറ്റ്മെന്റ് എടുക്കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നു മാണ് ആദ്യം ഫോണിൽ കൂടെ ഇവർ അറിയിച്ചത്. 


തുടർന്ന് രാജു പാലാ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും വീഡിയോ കോൾ വിളിക്കുകയും സ്റ്റേറ്റ്മെന്റ് എടുക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയും ചെയ്തു.


 പാലാ പോലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് വീഡിയോ കോൾ എടുത്തപ്പോൾ മുംബൈ പോലീസിൽ നിന്നാണ് വിളിക്കുന്നതെന്നും രാജുവിനെതിരെ കേസുണ്ടെന്നും പറഞ്ഞു. 


ഞാൻ താൻ കേരള പോലീസെന്ന് ഇവിടെ നിന്ന്  പറഞ്ഞതോടെ തട്ടിപ്പ്കാരൻ ഉടൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments