പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂളില്‍ ''എന്റെ കൗമുദി'' പദ്ധതി തുടങ്ങി.


പാലാ നഗരസഭയുടെ കീഴിലുള്ള പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂളില്‍ എന്റെ കൗമുദി പദ്ധതി തുടങ്ങി. 
 
പാലാ ടൗണ്‍ എസ്.എന്‍.ഡി.പി. ശാഖാ വൈസ് പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ പാലാ അരുണ്‍നിവാസ് നാരായണന്‍കുട്ടിയാണ് സ്‌കൂളിലേക്ക് ആവശ്യമായ പത്രം സ്പോണ്‍സര്‍ ചെയ്തത്. 
 
കേരള കൗമുദി പത്രം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു ജി.യ്ക്ക് കൈമാറിക്കൊണ്ട് നാരായണന്‍കുട്ടി അരുണ്‍നിവാസും ഭാര്യ മോളിയും കൊച്ചുമകള്‍ അന്‍വിത അരുണും ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 
പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരള കൗമുദി അസി. സര്‍ക്കുലേഷന്‍ മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. 

അധ്യാപകരായ ടാനിയ തോമസ്, ശ്രീന കെ. നായര്‍, മിന്റു മാത്യു, സോണി അഗസ്റ്റ്യന്‍, കേരള കൗമുദി റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മിസ്ട്രസ് ബിന്ദു ജി. സ്വാഗതവും അധ്യാപിക ടാനിയ തോമസ് നന്ദിയും പറഞ്ഞു.
 

 
 
 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments