കേരള ഗവർണറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ എസ് ഡി) ആയി ഹരി എസ്. കർത്തയെ നിയമിച്ചു




 കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ എസ് ഡി) ആയി ഹരി എസ്. കർത്തയെ നിയമിച്ചു. 

 മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കാലത്തും ഹരി എസ് കർത്ത ഓഎസ്ഡി ആയിരുന്നു. ഇകണോമിക്   ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്സ്‌ എന്നിവയുടെ ബ്യൂറോ ചീഫ്, റോയിട്ടേഴ്‌സ്, ഗൾഫ് ന്യൂസ്‌ എന്നിവയുടെ ലേഖകൻ, ജന്മഭൂമി ചീഫ് എഡിറ്റർ, അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടോളം  മാധ്യമ രംഗത്ത് സജീവമായിരുന്നു . 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments