സഹോദരനൊപ്പം ബലിയിടാൻ പോകുമ്പോൾ ബൈക്കിൽ സ്വകാര്യ ബസിടിച്ച 45 കാരൻ മരിച്ചു.



 പാലക്കാട്  ചെർപ്പുളശേരിയിൽ സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ചിരുന്ന ആൾ മരിച്ചു. ചെർപ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോലയിൽ വീട്ടിൽ രവി (45)യാണ് മരിച്ചത്. ഇന്ന് രാവിലെ 5.50 ന് നടന്ന അപകടത്തെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.


 സഹോദരനൊപ്പം ബലിതർപ്പണത്തിന് പോകുന്നതിനിടെ സംസ്ഥാനപാതയിൽ കുളക്കാട് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്വകാര്യ ബസ് വന്നിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രവിയുടെ സഹോദരൻ പ്രസാദ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.  


 മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻറ് സേവിയർ എന്ന ബസാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ വന്നിടിച്ചത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രവി മരണപ്പെടുകയാ യിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments