വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ .......അൽഫോൻസാ നാമധാരി സംഗമം നടന്നു
അൽഫോൻസാ ഷ്‌റൈനിൽ ഇന്ന് മണിക്ക് അൽഫോൻസാ നാമധാരികളുടെ സംഗമം നടന്നു. അൽഫോൻസാ ഷ്റൈൻ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ സന്ദേശം നൽകി . അൽഫോൻസാമ്മയുടെ നാമം ലഭിച്ചവർ അനുഗ്രഹീതരാണ് അവർ അൽഫോൻസാമ്മയുടെ സ്വന്തമാണ്. അൽഫോൻസാമ്മയുടെ ജീവിതശൈലി സ്വന്തമാക്കാൻ വിളിക്കപ്പെട്ടവരാണ് എന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ അൽഫോൻസാ നാമധാരികൾക്ക് ആശീർവ്വാദം നൽകി. തീർത്ഥാടന കേന്ദ്രം വൈദികർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
0 Comments